Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Festival In Churche

Thrissur

ദേവാലയങ്ങളിൽ തിരുനാളാഘോഷം

ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന

പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​മ്പു​തി​രു​നാ​ളി​നു ഭ​ക്തി​സാ​ന്ദ്ര​മാ​യ തു​ട​ക്കം. കൂ​ടു​തു​റ​ക്ക​ൽ​ശു​ശ്രൂ​ഷ​യ്ക്കു വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​എ​ഡ്വി​ൻ, ഫാ. ​തേ​ജ​സ്‌ കു​ന്ന​പ്പി​ള്ളി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. കൈ​ക്കാ​ര​ന്മാ​രാ​യ ഷാ​ജു പ​ടി​ക്ക​ല, ഷോ​ണി അ​ക്ക​ര,ജോ​ഫി ചി​റ​മ്മ​ൽ, ജെ​യ്സ​ൺ പ്ലാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രു​നാ​ൾ​ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ ആ​റി​നും 7.30 നും ​ദി​വ്യ​ബ​ലി, 10 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു ഫാ. ​ആ​ശി​ഷ് പെ​രു​മ്പു​ഴ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജി​ജോ ത​റ​യി​ൽ സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. രാ​ത്രി 10.30 ന് ​അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ലെ​ത്തി സ​മാ​പി​ക്കും.

വ​ട​ക്കാ​ഞ്ചേ​രി സെ​ന്‍റ്ഫ്രാ​ൻ​സി​സ് സേവ്യേ​ഴ്സ്

ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ അ​മ്പ് തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. ഇ​ന്ന് രാ​വി​ലെ ആ​റി​നും ഏ​ഴി​നും എ​ട്ടി​നും കു​ർ​ബാ​ന​ക​ൾ. തു​ട​ർ​ന്ന് 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം എ​ന്നി​വ ന​ട​ക്കും. വൈ​കീ​ട്ട് 4.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്കു​ശേ​ഷം തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. രാ​ത്രി ഏ​ഴു മു​ത​ൽ എ​ട്ടു​വ​രെ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ബാ​ൻ​ഡ് വാ​ദ്യം ന​ട​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ന് ​ഇ​ട​വ​ക​യി​ൽ​നി​ന്നു മ​രി​ച്ചു​പോ​യ​വ​ർ​ക്കു​വേ​ണ്ടി ദി​വ്യ​ബ​ലി​ന​ട​ക്കും. വൈ​കീ​ട്ട് ഏ​ഴി​ന് നാ​ട​കം. ച​ട​ങ്ങു​ക​ൾ​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ത​ര​ക​ൻ, അ​സി.​വി​കാ​രി ഫാ. ​എ​ബി​ൻ പൈ​നാ​ട​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.


വെ​ള്ളാ​റ്റ​ഞ്ഞൂ​ർ പ​രി​ശു​ദ്ധ ഫാ​ത്തി​മമാ​ത


പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബാ​സ്റ്റ്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ​യും പ​രി​ശു​ദ്ധ ഫാ​ത്തി​മ മാ​താ​വി​ന്‍റെ​യും തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കും.

ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് - വ​ള എ​ഴു​ന്ന​ള്ളി​പ്പ്. കാ​ർ​മി​ക​ൻ ഫാ. ​ബി​ൽ​ജു വാ​ഴ​പ്പി​ള്ളി. രാ​ത്രി 10 മു​ത​ൽ വി​വി​ധ കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്നു​ള്ള എ​ഴു​ന്ന​ള്ളി​പ്പ് സ​മാ​പ​നം. തു​ട​ർ​ന്ന് വ​ർ​ണ​ക്കാ​ഴ്ച.

നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, പ്ര​സം​ഗം. മു​ഖ്യ കാ​ർ​മി​ക​ൻ ഫാ. ​എ​ൽ​റോ​യ് ചി​റ​മ്മ​ൽ. ഫാ. ​ജി​സ് അ​ക്ക​ര​പ്പ​റ്റി​യി​ൽ, ഫാ. ​ജോ​ബി​ൻ ഐ​നി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. വൈ​കി​ട്ട് അ​ഞ്ചി​ന് ദി​വ്യ​ബ​ലി പ്ര​ദ​ക്ഷി​ണം ഫാ. ​ജി​യോ ത​റ​യി​ൽ കാ​ർ​മി​ക​നാ​കും. ഏ​ഴി​ന് നാ​ട​കം. വി​കാ​രി ഫാ. ​ജി​യോ ചി​രി​യ​ങ്ക​ണ്ട​ത്ത്, ട്ര​സ്റ്റി​മാ​രാ​യ ടോ​മി പ​ഴ​ങ്ക​ൻ, തോ​മ​സ് പു​ത്തൂ​ർ, ഷാ​ജു പൊ​റ​ത്തൂ​ർ, റാ​ഫി പൊ​റ​ത്തൂ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡേ​വി​ഡ് പു​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കും.


നെ​ഹ്റുന​ഗ​ർ സെ​ന്‍റ് പീ​റ്റേ​ഴ്സ്

പ​ള്ളി​യി​ൽ വി​ശു​ദ്ധ പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബാ​സ്റ്റ്യാ​നോ​സി​ന്‍റെയും തി​രു​നാ​ൾ ആ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ 10.30ന്് ​ആ​ഘോ​ഷ​മാ​യ പ​ാട്ടുകു​ർ​ബാ​ന​യ്ക്ക് മേ​രി​മാ​താ പ​ള്ളി അ​സി.വി​കാ​രി ഫാ. ​ജി​യോ ആ​ല​പ്പാ​ട്ട് കാ​ർ​മി​ക​ത്വംവ​ഹി​ക്കും. വൈ​കി​ട്ട് 5.30നു ​പ്ര​ദ​ക്ഷി​ണം, ബാ​ൻ​ഡ് മേ​ളം. നാ​ളെ രാ​വി​ലെ 6.45നു ​ഇ​ട​വ​ക​യി​ൽ നിന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ഓ​ർ​മ​ദി​നം. കു​ർ​ബാ​ന, ഒ​പ്പീ​സ്.

വൈ​കീ​ട്ട് 7നു ​ഗാ​ന​മേ​ള. തൃ​ശൂ​ർ: സ്നേ​ഹ​പ​രം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​‍ന്‍റെയും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​രം​ഭി​ച്ചു. ഇ​ന്നുരാ​വി​ലെ 6.30ന് ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എന്നിവയ്ക്ക് ഫാ. ​സാ​ജ​ൻ പു​ത്തൂ​ർ കാ​ർ​മി​ക​നാ​കും. ഫാ. ​ജെ​റി​ൻ ചൂ​ണ്ട​ൽ വ​ച​ന​സ​ന്ദേ​ശംന​ൽ​കും. കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് ഫാ. ​ആ​ന്‍റണി മേ​നാ​ച്ചേ​രി നേ​തൃ​ത്വം​ന​ൽ​കും. രാ​ത്രി 11 മു​ത​ൽ യൂ​ണി​റ്റു​ക​ളി​ൽ​നി​ന്ന് അ​മ്പ് പ​ള്ളി​യി​ൽ തി​രി​ച്ചെ​ത്തു​ന്നു.

ഏ​നാ​മാ​ക്ക​ൽ പ​രി​ശു​ദ്ധ ക​ർ​മ​ലമാ​ത

പ​ള്ളി​യി​ൽ വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പോ​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. വൈ​കീ​ട്ടു​ന​ട​ന്ന പ്ര​സു​ദേ​ന്തി​മാ​രു​ടെ പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി, വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ എ​ന്നി​വ​ക്ക് റ​വ.​ഡോ. ടോ​ണി കൊ​ള്ള​ന്നൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. ഇ​ട​വ​കവി​കാ​രി ഫാ. ​ജെ​യ്സ​ൺ തെ​ക്കും​പു​റം സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 6.30നു​ള​ള ദി​വ്യ​ബ​ലി​ക്കു ശേ​ഷം വി​വി​ധ കു​ടും​ബ​യൂ​ണി​റ്റു​ക​ളി​ൽ അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും.

രാ​ത്രി 9.30 മു​ത​ൽ എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ദേ​വാല​യ​ത്തി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് മെ​ഗാ ബാ​ൻ​ഡ് മേ​ളം, വ​ർ​ണ​മ​ഴ എ​ന്നി​വ ന​ട​ക്കും. തി​രു​നാ​ൾ ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ 6.30നും 8 30​നും ദി​വ്യ​ബ​ലി. രാ​വി​ലെ 10.30നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ഗാ​ന​പൂ​ജ​യ്ക്ക് ഫാ. ​ഫ്രാ​ൻ​സി​സ് ത​ല​ക്കോ​ട്ടൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ഫാ. ​പോ​ൾ മാ​ളി​യ​മ്മാ​വ് തി​രു​നാ​ൾ സ​ന്ദേ​ശം​ന​ൽ​കും. വി​കാ​രി ഫാ. ​ജ​യ്സ​ൺ തെ​ക്കും​പു​റം തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കും. വൈ​കീ​ട്ട് നാ​ലി​നു​ള്ള ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. രാ​ത്രി ഏ​ഴി​നി ഗാ​ന​മേ​ള.


ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.30ന് ​ഇ​ട​വ​ക​യി​ൽ​നി​ന്നു മ​രി​ച്ചു പോ​യ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി​യും തി​രു​ക്ക​ർ​മ​ങ്ങ​ളും ഉ​ണ്ടാ​കും. വി​കാ​രി ഫാ. ​ജ​യ്സ​ൺ തെ​ക്കും​പു​റം, ട്ര​സ്റ്റി​മാ​രാ​യ കെ.​ടി. സ്റ്റീ​ഫ​ൻ, സി.​പി. ജോ​ഷി, പ്രി​ൻ​സി ജ​യ്സ​ൺ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ.​പി. ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

Latest News

Up